web site hit counter Poetry killer | പോയട്രി കില്ലർ - Ebooks PDF Online
Hot Best Seller

Poetry killer | പോയട്രി കില്ലർ

Availability: Ready to download

The crime thriller book the killer who trace out the writers and killing them. and leaving some lyrics of poetry. The police chief Derik John is after that killer. will he succeed in finding him? what is the reason of poetry killings? who is that killer? എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, The crime thriller book the killer who trace out the writers and killing them. and leaving some lyrics of poetry. The police chief Derik John is after that killer. will he succeed in finding him? what is the reason of poetry killings? who is that killer? എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍. വരികള്‍ക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവല്‍. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികള്‍ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റര്‍വ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്‌നലളിതമായി കഥയെ പ്രത്യേകമട്ടില്‍ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂര്‍ത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിര്‍ത്തുമെന്നുറപ്പാക്കാന്‍ സസൂക്ഷ്മമാണ് ശ്രീപാര്‍വതി ഈ പുസ്തകം എഴുതിയിട്ടുള്ളത്- ജി. ആര്‍. ഇന്ദുഗോപന്‍


Compare

The crime thriller book the killer who trace out the writers and killing them. and leaving some lyrics of poetry. The police chief Derik John is after that killer. will he succeed in finding him? what is the reason of poetry killings? who is that killer? എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, The crime thriller book the killer who trace out the writers and killing them. and leaving some lyrics of poetry. The police chief Derik John is after that killer. will he succeed in finding him? what is the reason of poetry killings? who is that killer? എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍. വരികള്‍ക്കിടയിലുള്ളത് പിന്നാലെ സംഭവിക്കാനിരിക്കുന്ന കൊലപാതകങ്ങളുടെ ജാതകം. ഇവയുടെ രഹസ്യം തേടി സമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണത്തിന്റെ ചുരുളാണ് ഈ നോവല്‍. വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികള്‍ ഈ പുസ്തകം പ്രയോഗിക്കുന്നില്ല. ദിനക്കുറിപ്പുകളിലൂടെയും, ഇന്റര്‍വ്യൂകളിലൂടെയും പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങളിലൂടെയുമൊക്കെ അയത്‌നലളിതമായി കഥയെ പ്രത്യേകമട്ടില്‍ കൊണ്ടു പോകാനാണ് ശ്രമം. തെളിമയുള്ള ഭാഷയും മികവുറ്റ എഡിറ്റിങ്ങും വഴി വായനാമുഹൂര്‍ത്തങ്ങളെ ചടുലവും ഉദ്വേഗഭരിതവുമാക്കി, വായനക്കാരെ ഒപ്പം നിര്‍ത്തുമെന്നുറപ്പാക്കാന്‍ സസൂക്ഷ്മമാണ് ശ്രീപാര്‍വതി ഈ പുസ്തകം എഴുതിയിട്ടുള്ളത്- ജി. ആര്‍. ഇന്ദുഗോപന്‍

30 review for Poetry killer | പോയട്രി കില്ലർ

  1. 5 out of 5

    Deepthi Terenz

    കഥ എനിക്ക് ഇഷ്ടമായെന്കിലും ഭാഷ കുറച്ചും കൂടി നന്നാക്കാമായിരുന്നൂ.

  2. 4 out of 5

    Em*bedded-in-books*

    Was good while reading as there was the curiosity toknow the motive behind bizarre killings. Once everything became known towards the end, there was a mild letdown feeling. Good for a one time read.

  3. 4 out of 5

    Ganesh

    ഒറ്റ ഇരിപ്പിന് വായിച്ചു തീർക്കാൻ പറ്റിയ ഒരു ചെറിയ ക്രൈം ത്രില്ലർ. കവിതകളിലൂടെ സൂചന നൽകി കൊല്ലുന്ന കൊലയാളി. അവസാന അധ്യായം ഒരല്പം ധൃതിയിൽ ക്ലിഷേ ആയി തീർത്ത പോലെ തോന്നി.

  4. 4 out of 5

    DrJeevan KY

    ✍🏻ശ്രീപാർവ്വതിയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലാണിത്. ഒറ്റ ദിവസത്തിൽ വായിച്ചു തീർക്കാൻ സാധിക്കുന്ന മികച്ച ഒരു ക്രൈം ത്രില്ലറാണ്. . ✍🏻സാധാരണ കുറ്റകൃത്യങ്ങളിൽ നിന്നും വ്യത്യസ്തമായി എഴുത്തുകാരെ മാത്രം കൊലപ്പെടുത്തി കാവ്യശകലങ്ങൾ അടുത്ത കൊലപാതകത്തിലേക്കുള്ള സൂചനകൾ ആയി അവശേഷിപ്പിച്ചു പോകുന്ന കൊലയാളി. അതുകൊണ്ടു തന്നെ പോയട്രി കില്ലറെന്ന വിശേഷണം കൊലയാളിക്ക് ലഭിക്കുന്നു. അതെല്ലാം സമർത്ഥമായി കണ്ടുപിടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ. എഴുത്ത് ഒരേ സമയം ചടുലവും ഉദ്വേകഭരിതവുമാക്കാൻ കഥാകാരിക്ക് സാധിച്ചിട്ടുണ്ട് ✍🏻ശ്രീപാർവ്വതിയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലാണിത്. ഒറ്റ ദിവസത്തിൽ വായിച്ചു തീർക്കാൻ സാധിക്കുന്ന മികച്ച ഒരു ക്രൈം ത്രില്ലറാണ്. . ✍🏻സാധാരണ കുറ്റകൃത്യങ്ങളിൽ നിന്നും വ്യത്യസ്തമായി എഴുത്തുകാരെ മാത്രം കൊലപ്പെടുത്തി കാവ്യശകലങ്ങൾ അടുത്ത കൊലപാതകത്തിലേക്കുള്ള സൂചനകൾ ആയി അവശേഷിപ്പിച്ചു പോകുന്ന കൊലയാളി. അതുകൊണ്ടു തന്നെ പോയട്രി കില്ലറെന്ന വിശേഷണം കൊലയാളിക്ക് ലഭിക്കുന്നു. അതെല്ലാം സമർത്ഥമായി കണ്ടുപിടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ. എഴുത്ത് ഒരേ സമയം ചടുലവും ഉദ്വേകഭരിതവുമാക്കാൻ കഥാകാരിക്ക് സാധിച്ചിട്ടുണ്ട്. മറ്റു ക്രൈം ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായി ഇതിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ്റെ കാഴ്ചപ്പാടിലാണ് കഥ മുന്നോട്ട് പോകുന്നത്.

  5. 5 out of 5

    Dhaya

    നല്ലൊരു വായനാനുഭവം. വളരെ പെട്ടെന്ന് തന്നെ വായിച്ചു തീരാവുന്ന എഴുത്ത്. എങ്കിലും കഥാപാത്രങ്ങളുടെ ഡീറ്റെലിങ് കുറച്ചുക്കൂടി ആവശ്യമുണ്ടായിരുന്നു എന്നു തോന്നുന്നു.

  6. 5 out of 5

    Babu Vijayanath

    പോയട്രി കില്ലർ (2020) ശ്രീ പാർവ്വതി ഇയടുത്ത കാലത്ത് ഇറങ്ങിയ ഒരു ക്രൈം ത്രില്ലർ ആണ് ശ്രീ പാർവതിയുടെ പോയട്രി കില്ലർ ജില്ലയുടെ ചുമതല ഉള്ള എസ് പി ആയ ഡെറിക്കിന് ഒരു സീരിയൽ കില്ലറെ അന്വഷിക്കേണ്ടി വരുന്നു. കൊന്നതിന് ശേഷം ഇരകളുടെ മരണ ശേഷമുള്ള നഗ്ന ചിത്രങ്ങളും കവിതാ ശകലങ്ങളും വിതറുന്ന തരത്തിലുള്ള ഒരു സീരിയൽ കില്ലർ. തരക്കേടില്ലാത്ത തരത്തിലുള്ള ഒരു ക്രൈം ത്രില്ലർ എഴുതുവാൻ ശ്രീ പാർവ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ആയ ഡെറിക്ക് ഇരുട്ടിൽ തപ്പുന്ന പോലെയാണ് എനിക്ക് തോന്നിയത്. ഒരു സുപ്രധാന തെളിവ് അപഗ്ര പോയട്രി കില്ലർ (2020) ശ്രീ പാർവ്വതി ഇയടുത്ത കാലത്ത് ഇറങ്ങിയ ഒരു ക്രൈം ത്രില്ലർ ആണ് ശ്രീ പാർവതിയുടെ പോയട്രി കില്ലർ ജില്ലയുടെ ചുമതല ഉള്ള എസ് പി ആയ ഡെറിക്കിന് ഒരു സീരിയൽ കില്ലറെ അന്വഷിക്കേണ്ടി വരുന്നു. കൊന്നതിന് ശേഷം ഇരകളുടെ മരണ ശേഷമുള്ള നഗ്ന ചിത്രങ്ങളും കവിതാ ശകലങ്ങളും വിതറുന്ന തരത്തിലുള്ള ഒരു സീരിയൽ കില്ലർ. തരക്കേടില്ലാത്ത തരത്തിലുള്ള ഒരു ക്രൈം ത്രില്ലർ എഴുതുവാൻ ശ്രീ പാർവ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ആയ ഡെറിക്ക് ഇരുട്ടിൽ തപ്പുന്ന പോലെയാണ് എനിക്ക് തോന്നിയത്. ഒരു സുപ്രധാന തെളിവ് അപഗ്രഥനം നടത്തുവാൻ അദ്ദേഹം അന്വേഷണത്തിൻ്റെ ആദ്യഘട്ടങ്ങളിൽ തയ്യറാവുന്നില്ല. ചിലപ്പോൾ മനപൂർവം പാത്രസൃഷ്ടി അങ്ങനെയായിരിക്കാം. വ്യത്യസ്തമായ ക്രൈം ത്രില്ലർ ആയിരിക്കെ തന്നെ മോട്ടീവ് സ്ഥിരം ക്ളീഷെ തന്നെ ആയിപ്പോയി. ഇതൊക്കെ മാറ്റി നിർത്തിയാൽ നല്ല ഒരു ക്രൈം ത്രില്ലർ ആണ്. 7 അധ്യായങ്ങളും 125 പേജുകളുമുള്ള ഈ പുസ്തകം 150 വിലയായി പുറത്തിറക്കിയത് DC ബുക്സാണ്.

  7. 5 out of 5

    Neethu Raghavan

    അടുത്തടുത്തായി നടക്കുന്ന 3 കൊലപാതകങ്ങൾ, കൊല്ലപ്പെടുന്നതോ കഥാകാരന്മാർ. പ്രഥമദൃഷ്ട്യാ ഇവർ തമ്മിൽ ആകെ ഉള്ള രണ്ടു സാമ്യങ്ങൾ മാത്രം- മൃതശരീരങ്ങൾ നഗ്നമായുരുന്നു. പിന്നെ അതിന്റെ സമീപത്തു നിന്നും മനോഹരമായ കവിതകൾ ലഭിച്ചിരുന്നു. ഡെറിക് എന്ന ഉദ്യോഗസ്ഥൻ എവിടെ തുടങ്ങണം എന്ന് അറിയാതെ നിൽകുമ്പോഴാണ് അടുത്ത കൊലപാതകം കൂടെ. നഗ്നമായ് തന്നെ മൃതദേഹം, അടുത്ത് ഒരു കവിത, പക്ഷെ ഒരു മാറ്റമുണ്ടായുരുന്നു. ഒരുപക്ഷേ ആ മാറ്റം ആണ് ഡറിക്കിനെ സത്യത്തിലേക്ക് എത്തിച്ചത്. ഒരു സാധാരണ കുറ്റാന്വേഷണം. പക്ഷെ എനിക്ക് ഇവിടെ ഇഷ്ടമായത് അവതരണം അടുത്തടുത്തായി നടക്കുന്ന 3 കൊലപാതകങ്ങൾ, കൊല്ലപ്പെടുന്നതോ കഥാകാരന്മാർ. പ്രഥമദൃഷ്ട്യാ ഇവർ തമ്മിൽ ആകെ ഉള്ള രണ്ടു സാമ്യങ്ങൾ മാത്രം- മൃതശരീരങ്ങൾ നഗ്നമായുരുന്നു. പിന്നെ അതിന്റെ സമീപത്തു നിന്നും മനോഹരമായ കവിതകൾ ലഭിച്ചിരുന്നു. ഡെറിക് എന്ന ഉദ്യോഗസ്ഥൻ എവിടെ തുടങ്ങണം എന്ന് അറിയാതെ നിൽകുമ്പോഴാണ് അടുത്ത കൊലപാതകം കൂടെ. നഗ്നമായ് തന്നെ മൃതദേഹം, അടുത്ത് ഒരു കവിത, പക്ഷെ ഒരു മാറ്റമുണ്ടായുരുന്നു. ഒരുപക്ഷേ ആ മാറ്റം ആണ് ഡറിക്കിനെ സത്യത്തിലേക്ക് എത്തിച്ചത്. ഒരു സാധാരണ കുറ്റാന്വേഷണം. പക്ഷെ എനിക്ക് ഇവിടെ ഇഷ്ടമായത് അവതരണം തന്നെ ആണ്. ലളിതമായ ഭാഷയിലാണ് എല്ലാം അവതരിപ്പിച്ചിരിക്കുന്നത്..കൊലപാതകം മുതൽ മാനഭംഗം എന്നു വേണ്ട മനുഷ്യ ബന്ധങ്ങളെ വരെ. ഭാര്യയ്ക്കും കാമുകിക്കും ഇടയിൽ ഉള്ള ഡറിക്കിനെ ഒട്ടും മോശകാരനാക്കാതെയാണ് ഇതിൽ കാണിച്ചിരിക്കുന്നത്. അയാൾ രണ്ടുപേർക്കും ഒരുപോലെ സ്നേഹം കൊടുക്കുന്നു.സമൂഹത്തിൽ ഒരുപക്ഷേ അത് സ്വീകാര്യം അല്ല. ഇവിടെ ഡറിക്കിന്‌ അയാളുടേതായ ന്യായങ്ങളുണ്ട്. സമൂഹത്തിൽ ഒരു തിന്മനടന്നാൽ വേണ്ടപ്പെട്ടവർ മുൻകൈ എടുത്തില്ലെങ്കിൽ പീഡിതർക്ക് നീതി ലഭിക്കാൻ അവിടെ പുതിയ അവതാരം ഉണ്ടാകും എന്ന ഒരു സൂചിക കൂടിയാണ് ഈ നോവൽ

  8. 4 out of 5

    Amal Vinod

    ഒരു കുഞ്ഞു സീരിയൽ കില്ലിംഗ് മർഡർ മിസ്റ്ററി. ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർക്കാവുന്ന ഒരു മനോഹരമായ കുറ്റാന്വേഷണ നോവൽ. വലിച്ചു നീട്ടലുകൾ ഇല്ലാതെ ഉള്ള ആഖ്യാന രീതി പ്രത്യേകം ശ്രദ്ധ ആകർഷിച്ചു. അനാവശ്യ നാടകീയതകൾ സൃഷ്ടിച്ചു വായനക്കാരെ വഴി തെറ്റിക്കുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടായില്ല എന്നുള്ളതും എടുത്തു പറയേണ്ട ഒരു വസ്തുത ആണ്. കഥാപാത്ര വിശദീകരണങ്ങൾക്ക് മുതിർന്നിട്ടില്ല എന്ന എഴുത്തുകാരിയുടെ മുൻകൂർ ജാമ്യം വ്യക്തിപരമായി സുഖപ്രദം ആയി തോന്നിയില്ലെങ്കിലും, അത് തുറന്നു പറഞ്ഞ ആ സത്യസന്ധത വളരെ അധികം ഇഷ്ടപെട്ടു. കൂടുത ഒരു കുഞ്ഞു സീരിയൽ കില്ലിംഗ് മർഡർ മിസ്റ്ററി. ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർക്കാവുന്ന ഒരു മനോഹരമായ കുറ്റാന്വേഷണ നോവൽ. വലിച്ചു നീട്ടലുകൾ ഇല്ലാതെ ഉള്ള ആഖ്യാന രീതി പ്രത്യേകം ശ്രദ്ധ ആകർഷിച്ചു. അനാവശ്യ നാടകീയതകൾ സൃഷ്ടിച്ചു വായനക്കാരെ വഴി തെറ്റിക്കുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടായില്ല എന്നുള്ളതും എടുത്തു പറയേണ്ട ഒരു വസ്തുത ആണ്. കഥാപാത്ര വിശദീകരണങ്ങൾക്ക് മുതിർന്നിട്ടില്ല എന്ന എഴുത്തുകാരിയുടെ മുൻകൂർ ജാമ്യം വ്യക്തിപരമായി സുഖപ്രദം ആയി തോന്നിയില്ലെങ്കിലും, അത് തുറന്നു പറഞ്ഞ ആ സത്യസന്ധത വളരെ അധികം ഇഷ്ടപെട്ടു. കൂടുതൽ പ്രതീക്ഷകൾ ഇല്ലാതെ വായിക്കാനിരുന്നാൽ ഒരു മികച്ച വായനാനുഭവം തന്നെ പ്രതീക്ഷിക്കാം.

  9. 5 out of 5

    Rani Nidhi

    ഒരു റീവ്യൂ പോലും വായിക്കാതെ, പുസ്തകത്തിന്റെ ചുരുക്കം പോലും വായിക്കാതെ വായിച്ചു തുടങ്ങിയ ഒരു പുസ്തകമാണിത് .എന്നെ ആകർഷിച്ചത് ആകട്ടെ ശ്രീപാർവ്വതി എന്ന പേരും ആ കവർ ചിത്രവുമാണ്. കവർ ഡിസൈൻ കൊണ്ട് തന്നെ കൊലയാളി ഒരു ഒരു പെണ്ണ് ആണെന്ന് മനസ്സിൽ ഒരു ധാരണ ഉണ്ടായിരുന്നെങ്കിലും അത് വായനാനുഭവത്തെ ലവലേശം ബാധിച്ചില്ല. ചടുലതയുള്ള ആഖ്യാനശൈലി ഒരിക്കലും ബോറടിപ്പിച്ചില്ല. അതുകൊണ്ടുതന്നെ ഒരു ദിവസത്തിൽ താഴെ മാത്രം കൊണ്ട് ഉണ്ട് വായന പൂർത്തിയാക്കാൻ സാധിച്ചു. . എറണാകുളം നഗരത്തിലെ പലഭാഗങ്ങളിലായി നടക്കുന്ന കൊലപാതകങ്ങൾ . കൊല് ഒരു റീവ്യൂ പോലും വായിക്കാതെ, പുസ്തകത്തിന്റെ ചുരുക്കം പോലും വായിക്കാതെ വായിച്ചു തുടങ്ങിയ ഒരു പുസ്തകമാണിത് .എന്നെ ആകർഷിച്ചത് ആകട്ടെ ശ്രീപാർവ്വതി എന്ന പേരും ആ കവർ ചിത്രവുമാണ്. കവർ ഡിസൈൻ കൊണ്ട് തന്നെ കൊലയാളി ഒരു ഒരു പെണ്ണ് ആണെന്ന് മനസ്സിൽ ഒരു ധാരണ ഉണ്ടായിരുന്നെങ്കിലും അത് വായനാനുഭവത്തെ ലവലേശം ബാധിച്ചില്ല. ചടുലതയുള്ള ആഖ്യാനശൈലി ഒരിക്കലും ബോറടിപ്പിച്ചില്ല. അതുകൊണ്ടുതന്നെ ഒരു ദിവസത്തിൽ താഴെ മാത്രം കൊണ്ട് ഉണ്ട് വായന പൂർത്തിയാക്കാൻ സാധിച്ചു. . എറണാകുളം നഗരത്തിലെ പലഭാഗങ്ങളിലായി നടക്കുന്ന കൊലപാതകങ്ങൾ . കൊല്ലപ്പെടുന്നത് ആകട്ടെ സാഹിത്യകാരന്മാരും. എല്ലാ കൊലപാതകങ്ങളിലും ഉള്ള സാമ്യം നഗ്നമായ മൃതശരീരങ്ങളും പ്രശസ്തമായ ഇംഗ്ലീഷ് കവിതാശകലങ്ങളും. തെളിവുകളുടെ ഈ കണ്ണികൾ തമ്മിൽ ബന്ധിപ്പിച്ച് കുറ്റവാളിയിലേക്ക് എത്തുന്ന എസ് പി ടെറിക് ജോൺ. അവസാനം വരെ യഥാർത്ഥ കുറ്റവാളിയെ നമ്മിൽ നിന്നും മറച്ചു വയ്ക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞു. കുറ്റം ചെയ്യാനുള്ള മോട്ടീവ് സ്വല്പം ക്ലിഷേ ആണെങ്കിലും രചനാശൈലി കൊണ്ട് ആ കുറവിനെ മറികടക്കാൻ ഒരു പരിധി വരെ വരെ സാധിച്ചിട്ടുണ്ട്.

  10. 4 out of 5

    Renjith Kodakkal

    *പോയട്രി കില്ലർ - ശ്രീ പാർവതി* Publication :DC Books ശ്രീ പാർവതിയുടെ പുതിയ നോവൽ. ഒരുപാട് നല്ല റിവ്യൂ വായിച്ചാണ് പുസ്തകം ഓർഡർ ചെയ്തത്. പ്രതീക്ഷ കാത്തുകൊണ്ട് നല്ലൊരു വായനാനുഭവം. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കൊലപാതകങ്ങളും ഓരോ കൊലപാതകത്തിന് ശേഷവും പ്രശസ്തമായ ഇംഗ്ലീഷ് കവിതാ ശകലങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്ന കൊലപാതകിയെ കണ്ടെത്താനുള്ള എസ് പി ഡെറിക് ജോണിന്റെ അന്വേഷണവുമാണ് നോവലിൽ. ത്രില്ലർ പ്രേമികൾക്ക് ഇഷ്ട്ടപെടുന്ന എല്ലാ വിഭവങ്ങളും ശാസ്ത്രീയമായ അടിത്തറയിൽ അവതരിപ്പിച്ചിരിക്കുന്നു.

  11. 4 out of 5

    Sujith George

    kept me hooked .Ending was unpredictable.

  12. 5 out of 5

    അശ്വതി ഇതളുകൾ

    പോയിട്രി കില്ലർ ശ്രീപാർവതി കാവ്യകൊലപാതകങ്ങളിലേയ്ക്ക് നടന്നടുക്കുമ്പോൾ... ക്രൈം വിഭാഗത്തിൽ ഫാസ്റ്റ് റീഡ് ടൈപ്പിൽ വരുന്ന പുസ്തകമാണ് ശ്രീപാർവതിയുടെ പോയിട്രീ കില്ലർ... സീരിയൽ കൊലപാതകങ്ങളുടെ കഥയാണ് ഈ പുസ്തകം പറയുന്നതെങ്കിലും കൊലപാതകങ്ങളുടെ എക്സിക്യൂഷൻ രീതിയിലുള്ള പുതുമയും കവിതകളും കോർത്തിണക്കിയുള്ള അവതരണവും ഭംഗിയായി.... എഴുത്തുകാരെ തേടി പിടിച്ചു വകയിരുത്തുന്ന കൊലപാതകി അവിടെ ഉപേക്ഷിക്കുന്ന കവിതാ ശകലങ്ങൾ അതൊക്കെ തികച്ചും ഭംഗിയായിരുന്നു... എറിക് എന്ന ഉദ്യോഗസ്ഥന്റെ ഓരോ ചലനങ്ങളും സൂക്ഷ്മായി പകർത്തി കഥാപത്ര രൂപ പോയിട്രി കില്ലർ ശ്രീപാർവതി കാവ്യകൊലപാതകങ്ങളിലേയ്ക്ക് നടന്നടുക്കുമ്പോൾ... ക്രൈം വിഭാഗത്തിൽ ഫാസ്റ്റ് റീഡ് ടൈപ്പിൽ വരുന്ന പുസ്തകമാണ് ശ്രീപാർവതിയുടെ പോയിട്രീ കില്ലർ... സീരിയൽ കൊലപാതകങ്ങളുടെ കഥയാണ് ഈ പുസ്തകം പറയുന്നതെങ്കിലും കൊലപാതകങ്ങളുടെ എക്സിക്യൂഷൻ രീതിയിലുള്ള പുതുമയും കവിതകളും കോർത്തിണക്കിയുള്ള അവതരണവും ഭംഗിയായി.... എഴുത്തുകാരെ തേടി പിടിച്ചു വകയിരുത്തുന്ന കൊലപാതകി അവിടെ ഉപേക്ഷിക്കുന്ന കവിതാ ശകലങ്ങൾ അതൊക്കെ തികച്ചും ഭംഗിയായിരുന്നു... എറിക് എന്ന ഉദ്യോഗസ്ഥന്റെ ഓരോ ചലനങ്ങളും സൂക്ഷ്മായി പകർത്തി കഥാപത്ര രൂപീകരണത്തിലും ശ്രദ്ധ പുലർത്തിയിട്ടുണ്ട്... എന്നിരുന്നാലും മാനുഷികമായ പ്രതേകതകൾ അല്ലാതെ അനേഷണ ഉദ്യോഗസ്ഥന്റെ നീരീക്ഷണപാടവമോ ഒന്നും ഈ ഉദ്യോഗസ്ഥൻ പുലർത്തുന്നില്ല... മായ, സൂസന്ന, മാലതി എന്നിവർ അടങ്ങുന്ന വൻ കഥാപാത്ര നിര തന്നെ നോവലിൽ അണി നിരക്കുന്നുണ്ട് .. ലളിതമായ ഭാഷയിൽ കഥ പറഞ്ഞു പോകുന്ന രീതിയാണ് പുലർത്തിയതെങ്കിലും ഇടയ്ക്ക് വലിച്ചു നീട്ടലുകൾ ഇത്തിരി ബോറടിപ്പിച്ചിട്ടുണ്ട്... അവസാനഭാഗങ്ങളിൽ കുറച്ചു കൂടി വ്യക്തത ആകാമായിരുന്നു എന്ന് തോന്നി.. ഒപ്പം യാത്ര ചെയ്ത ആൾ എങ്ങനെയാണ് തെളിവുകൾ ഒക്കെ നശിപ്പിച്ചത് എന്നുള്ള ചോദ്യം ബാക്കി നിൽക്കുന്നതോടൊപ്പം സീരിയൽ കൊലപാതകത്തിനുള്ള മൊറ്റീവ് സ്ഥിരം ക്ലിഷേ സിനിമകളെ പോലെ ആയിരുന്നു എന്നുള്ള അഭിപ്രായം എനിക്കുണ്ട്... എന്നിരുന്നാലും ആവേശത്തോടെ കേട്ടിരിക്കാനും എളുപ്പത്തിൽ ഒരു ഫാസ്റ് റീഡ് ക്രൈം എക്സ്പീരിയൻസ് തരാനും ഈ പുസ്തകത്തിനു കഴിയുന്നുണ്ട്... എഡിറ്റിംഗ് ൽ കൂടുതൽ ശ്രദ്ധ പുലർത്താമെന്നുള്ള അഭിപ്രായവും പങ്കു വച്ചു കൊണ്ട്..

  13. 5 out of 5

    Rishikesh

    ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന പിരിമുറുക്കമുള്ള സീരിയൽ കില്ലർ മിസ്റ്ററി. വായനയിൽ നിന്ന് അകന്നു നിൽക്കുന്നവരെ വീണ്ടും പുസ്തകങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിക്കാൻ, ഏതൊരു സാധാരണക്കാരനും അനായാസം ആസ്വദിക്കാവുന്ന ഈ നോവലിന് സാധിച്ചേക്കും. അതുകൊണ്ടു തന്നെ ഇതിലെ ചില യുക്തിരാഹിത്യങ്ങൾ കണ്ടില്ലെന്നു വെയ്ക്കാം. എന്നിരുന്നാലും കൊല ചെയ്യാനുള്ള കാരണം പതിവിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ആയിരുന്നെങ്കിൽ കുറച്ചുംകൂടി നന്നായേനെ . തീർത്തും അപ്രസക്തമായ ഭാഗങ്ങൾക്ക് അമിതപ്രാധാന്യം കൊടുത്തു ആസ്വാദകരുടെ ശ്രദ ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന പിരിമുറുക്കമുള്ള സീരിയൽ കില്ലർ മിസ്റ്ററി. വായനയിൽ നിന്ന് അകന്നു നിൽക്കുന്നവരെ വീണ്ടും പുസ്തകങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിക്കാൻ, ഏതൊരു സാധാരണക്കാരനും അനായാസം ആസ്വദിക്കാവുന്ന ഈ നോവലിന് സാധിച്ചേക്കും. അതുകൊണ്ടു തന്നെ ഇതിലെ ചില യുക്തിരാഹിത്യങ്ങൾ കണ്ടില്ലെന്നു വെയ്ക്കാം. എന്നിരുന്നാലും കൊല ചെയ്യാനുള്ള കാരണം പതിവിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ആയിരുന്നെങ്കിൽ കുറച്ചുംകൂടി നന്നായേനെ . തീർത്തും അപ്രസക്തമായ ഭാഗങ്ങൾക്ക് അമിതപ്രാധാന്യം കൊടുത്തു ആസ്വാദകരുടെ ശ്രദ്ധ വഴി തിരിച്ചുവിടുന്ന, സിനിമയിലും മറ്റും കണ്ടു പരിചിതമായ ശൈലി ആണ് എഴുത്തുകാരി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇത് വളരെ ലളിതമായ ഭാഷയിൽ രചിച്ച നോവലിനെ കൂടുതൽ ജനപ്രിയമാക്കാൻ സഹായിച്ചേക്കും. സസ്പെൻസ് അറിഞ്ഞതിനു ശേഷം വീണ്ടും പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ പഴുതുകൾ കണ്ടെത്തിയെന്ന് വരാം. എങ്കിലും മിസ്റ്ററി നോവലുകൾ ഇഷ്ടപ്പെടുന്നവരുടെ ശ്രദ്ധയാകർഷിക്കുന്നതിൽ ഈ നോവൽ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്

  14. 4 out of 5

    Nihal A Saleem

    അനാവശ്യ ഡീറ്റേലിംഗും വലിച്ച് നീട്ടലുകളും ഇല്ലാതെ നേരേ കഥപറയുന്ന രീതി പുതുമ അവകാശപ്പെടാനില്ലാത്ത പ്ലോട്ടിനെ ഒരു ക്രിസ്പ് റീഡ് ആക്കുന്നു.

  15. 4 out of 5

    V. Vineeth

    Interesting read

  16. 4 out of 5

    Mazin

    Overrated..

  17. 5 out of 5

    Arun Vinay

    നല്ലൊരു പുസ്തകം എന്നതിനപ്പുറം മഹത്തരമായൊരുന്നുമില്ല... ഒരു ട്രെയിൻ യാത്രയിൽ വായിച്ചു തീർക്കാനാവുന്ന തരം പുസ്തകം..

  18. 4 out of 5

    Ajin

    Good thrilling story. Completed today within 3 hours😊.. Dated 12 Feb 2021

  19. 4 out of 5

    Rijo Joseph

    A good procedural.

  20. 4 out of 5

    Pradeep

    📖 പോയട്രി കില്ലർ ശ്രീപാർവ്വതി നോവൽ / ഡിസി ബുക്ക്സ് / 125 Pages ▪️ശ്രീപാർവ്വതിയുടെ പുതിയ നോവൽ പോയട്രി കില്ലർ വളരെയധികം പ്രതീക്ഷയോടെയാണ് വായിക്കാനെടുത്തത്. ഒരു സസ്പെൻസ് ത്രില്ലർ സിനിമ ആദ്യദിനം തന്നെ കാണുന്ന അതേ ആകാംഷയോടെ. പ്രതീക്ഷകളൊന്നും നോവൽ തെറ്റിച്ചില്ല എന്നതിൽ വളരെ സന്തോഷമുണ്ട്. അഞ്ചാം പാതിര പോലെ ഒരു ത്രില്ലർ സിനിമ തരുന്ന അതേ ഫീൽ തരാൻ പോയട്രി കില്ലറിന് കഴിഞ്ഞിട്ടുണ്ട്. എറണാകുളം നഗരത്തിലെ എഴുത്തുകാരെ മാത്രം കൊല ചെയ്യുകയും ഓരോ കൊലപാതകത്തിന് ശേഷവും പ്രശസ്തമായ ഇംഗ്ലീഷ് കവിതാശകലങ്ങൾ അവശേഷിപ്പിക്കുക 📖 പോയട്രി കില്ലർ ശ്രീപാർവ്വതി നോവൽ / ഡിസി ബുക്ക്സ് / 125 Pages ▪️ശ്രീപാർവ്വതിയുടെ പുതിയ നോവൽ പോയട്രി കില്ലർ വളരെയധികം പ്രതീക്ഷയോടെയാണ് വായിക്കാനെടുത്തത്. ഒരു സസ്പെൻസ് ത്രില്ലർ സിനിമ ആദ്യദിനം തന്നെ കാണുന്ന അതേ ആകാംഷയോടെ. പ്രതീക്ഷകളൊന്നും നോവൽ തെറ്റിച്ചില്ല എന്നതിൽ വളരെ സന്തോഷമുണ്ട്. അഞ്ചാം പാതിര പോലെ ഒരു ത്രില്ലർ സിനിമ തരുന്ന അതേ ഫീൽ തരാൻ പോയട്രി കില്ലറിന് കഴിഞ്ഞിട്ടുണ്ട്. എറണാകുളം നഗരത്തിലെ എഴുത്തുകാരെ മാത്രം കൊല ചെയ്യുകയും ഓരോ കൊലപാതകത്തിന് ശേഷവും പ്രശസ്തമായ ഇംഗ്ലീഷ് കവിതാശകലങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്ന കില്ലറെ കണ്ടെത്താനുള്ള എസ് പി ഡെറിക് ജോണിന്റെ അന്വേഷണങ്ങളാണ് നോവൽ പറയുന്നത്. ▪️ആമുഖത്തിൽ എഴുത്തുകാരി പറയുന്നത് പോലെ കഥാപാത്രങ്ങളുടെ രൂപഹാവാദികളെക്കുറിച്ചൊന്നും വിശദീകരണങ്ങൾ നല്കാതെ അതെല്ലാം വായനക്കാരന്റെ ഭാവനയ്ക്ക് വിട്ട് നല്കുകയാണ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ മറ്റ് ഡൈവേർഷൻസൊന്നും ഇല്ലാതെ പൂർണമായും ഒരു പോലീസ് കുറ്റാന്വേഷണമാണ് പോയട്രി കില്ലർ. വായനക്കാരന് ക്ലൂകൾ ഒന്നും നല്കാതെ കയ്യടക്കത്തോടെ മുന്നോട്ട് പോകാനും അവസാനം വരെ കൃത്യമായി സസ്പെൻസ് നിലനിർത്താനും നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ▪️നോവലിലെ ഫോറൻസിക് രംഗങ്ങൾ ഡേ.ബി. ഉമാദത്തന്റെ പുസ്തകങ്ങൾ വായിച്ചിട്ടുളളവർക്ക് പരിചിതമായിരിക്കും. അത് പോലെ കൊലപാതകങ്ങൾക്ക് ശേഷം കവിതാശകലങ്ങൾ എഴുതിവയ്ക്കുന്ന കൊലയാളി എന്ന് കേട്ടപ്പോൾ പെട്ടെന്ന് ഓർമ വന്നത് ശ്രീജിത് മുഖർജി സംവിധാനം ചെയ്ത ബംഗാളി ചിത്രം ബൈഷേ സ്രബോൺ ആയിരുന്നു. പക്ഷേ ആ ഒരു സാമ്യം ഒഴിച്ച് സിനിമയും നോവലും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ത്രില്ലർ പ്രേമികൾ ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും കൃത്യമായ അനുപാതത്തിൽ ചേർത്ത ഒറ്റയിരുപ്പിന് തന്നെ വായിച്ച് തീർക്കാവുന്ന ഒരു മികച്ച ത്രില്ലർ നോവലാണ് പോയട്രി കില്ലർ . ©️ PRADEEP V K

  21. 4 out of 5

    Baiju KP

  22. 5 out of 5

    Vivek P Kumar

  23. 4 out of 5

    Vijeesh MG

  24. 4 out of 5

    Uma

  25. 4 out of 5

    Dileep Viswanathan

  26. 4 out of 5

    Pradeep VK

  27. 4 out of 5

    Jidhu Jose

  28. 4 out of 5

    Sneha GopalaKrishnan

  29. 4 out of 5

    Manju Joshy

  30. 5 out of 5

    Aswathi S

Add a review

Your email address will not be published. Required fields are marked *

Loading...
We use cookies to give you the best online experience. By using our website you agree to our use of cookies in accordance with our cookie policy.